തൊടിയൂർ: പുലിയൂർവഞ്ചി തെക്ക് പുളിമൂട്ടിൽ പരേതരായ ഗോപിനാഥൻ പിള്ളയുടെയും ശാന്തമ്മയുടെയും മകൻ ജി.സതീഷ് കുമാർ (54, അഡ്വക്കേറ്റ് ക്ലാർക്ക്) നിര്യാതനായി. യൂത്ത് കോൺഗ്രസ് തൊടിയൂർ മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് ജനറൽ സെക്രട്ടറി, ഇടക്കുളങ്ങര എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, വേട്ടക്കാട്ട് മൂർത്തി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി, തൊടിയൂർ ഗ്രാമീണ റെസിഡന്റ്സ് വെൽഫെയർ സൊസൈറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. ഭാര്യ: ശുഭകുമാരി (തൊടിയൂർ ഗ്രാമപഞ്ചായത്ത് അംഗം, തൊടിയൂർ സർവീസ് സഹകരണ ബാങ്ക് ക്ലാർക്ക്). മക്കൾ: ഹരിശങ്കർ, വിഷ്ണു ശങ്കർ. സഞ്ചയനം 25ന് രാവിലെ 8ന്.