കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ ആനക്കോട്ടൂർ വാർഡ് അംഗം അമൃതയെ പ‌ഞ്ചായത്ത് കമ്മിറ്റിക്കി​ടെ മറ്റൊരംഗം കൈയേറ്റം ചെയ്യാൻ ശ്രമി​ച്ചെന്നു പരാതി​. അമൃത കൊട്ടാരക്കര റൂറൽ എസ്.പിക്ക് പരാതി നൽകി. സംഭവത്തി​ൽ ബി.ജെ.പി നെടുവത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. അക്രമിയെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തി​ൽ നാളെ രാവിലെ 10ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും.