കരുനാഗപ്പള്ളി: ആത്മബോധാേദയ സംഘം ശ്രീശുഭാനന്ദാശ്രമം ആനന്ദജി ഗുരുദേവ തിരുവടികളുടെ ഉത്രാടം ജന്മനക്ഷത്ര ശതാബ്ദി ആഘോഷത്തിന്റെ സമാപനത്തോട് അനുബന്ധിച്ചുള്ള രഥഘോഷയാത്രയ്ക്ക് തുടക്കമായി. ഇന്നലെ രാവിലെ 10ന് പുതിയകാവിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്.
ഐഡിയിൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഈശ്വരാരാധനയിലൂടെ ശരീരത്തെയും ആത്മാവിനെയും ശുദ്ധീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. സുജിത്ത് വിജയൻപിള്ള, കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ആനന്ദജിയുടെ വന്ദ്യ മാതാപിതാക്കളായ പുരുഷോത്തമൻ, ശാന്തമ്മഅമ്മ, ഗ്രന്ഥകാരൻ അഡ്വ. പി.കെ.ജയപ്രസാദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചെറുകോൽ ശുഭാനന്ദാശ്രമം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ അദ്ധ്യക്ഷനായി. ശരണാമൃതാനന്ദ ചൈതന്യ, ആദിദേവാമൃത ചൈതന്യ, ഫാ. ബേണി വർഗീസ് കാപ്യുചിൻ, ഡോ. ഹാഫിസ് ഷഫീഖ് ജൗഹരി, സ്വാമി ഗുരുഹിതാനന്ദൻ, സ്വാമി തപസ്യാനന്ദൻ എന്നിവർ സംസാരിച്ചു. കൃഷ്ണകുമാർ വള്ളിക്കാവ് സ്വാഗതവും അഡ്വ. സനോജ് നന്ദിയും പറഞ്ഞു.