കൊല്ലം: കൊല്ലം കോർപ്പറേഷൻ പരിധിയിൽ ഇടമില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊല്ലം ആസ്ഥാനമായി അനുവദിച്ച വിജിലൻസ് കോടതി കൊട്ടാരക്കരയിൽ ആരംഭിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവായി. കൊട്ടാരക്കര മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥയിലുള്ള കെട്ടിടത്തിലാകും കോടതി പ്രവർത്തിക്കുക. കൊല്ലം, പത്തനംതിട്ട ജില്ലകളാണ് പുതിയ വിജിലൻസ് കോടതിയുടെ അധികാര പരിധി. കഴിഞ്ഞ ഡിസംബറിലാണ് കൊല്ലത്ത് വിജിലൻസ് കോടതി അനുവദിച്ചത്. വിജിലൻസ് കോടതി കൊട്ടാരക്കരയിലേക്ക് മാറ്റിയതിനെതിരെ കൊല്ലം ബാറിലെ അഭിഭാഷകർക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.