കൊല്ലം: പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ 72 കാരന് കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി സമീർ 35 വർഷം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

കൊല്ലം വെസ്റ്റ് മുതിരപ്പറമ്പ് തോപ്പിൽ നഗർ ഫെമിന മൻസിലിൽ അബൂബക്കറെയാണ് ശിക്ഷിച്ചത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. ഇന്ത്യൻ ശിക്ഷ നിയമത്തിന്റെയും പോക്സോ ആക്ടിന്റെയും വിവിധ വകുപ്പുകളിലാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 14 മാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ആർ.സരിത ഹാജരായി. കൊല്ലം വെസ്റ്റ് സബ് ഇൻസ്‌പെക്ടർ ഷഫീക് ആണ് കുറ്റപത്രം സമർപ്പിച്ചത്.