lipin

കൊല്ലം: നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്കാരത്തിന് റെയിൽവേ സീനിയർ ഡിവിഷൻ പേഴ്സണൽ ഓഫീസറായ എം.പി. ലിപിൻ രാജിന്റെ 'മാർഗരീറ്റ" എന്ന നോവൽ അർഹമായി. 25052രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം ആഗസ്റ്റ് 5ന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കുന്ന ചടങ്ങിൽ എൻ.എസ്.മാധവൻ സമ്മാനിക്കും. ഡോ. ജോർജ് ഓണക്കൂർ,എം.ജി.കെ.നായർ,ചവറ കെ.എസ്.പിള്ള എന്നിവരടങ്ങിയ സമിതിയാണ് അവാർഡിന് അർഹമായ കൃതി തിരഞ്ഞെടുത്തത്. എം.പി. ലിപിൻ രാജ് പത്തനംതിട്ട നാരങ്ങാനം സ്വദേശിയാണ്. 2012ലെ സിവിൽ സർവീസ് പരീക്ഷ മലയാളത്തിൽ എഴുതിയാണ് ഇന്ത്യൻ റെയിൽവേ പേഴ്സണൽ സർവീസിന്റെ ഭാഗമായത്.