photo

കരുനാഗപ്പള്ളി: മുൻ എം.എൽ.എയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന പരേതനായ ബി.എം.ഷെരീഫിന്റെ ഭാര്യ മരു. തെക്ക് കണിയാംപറമ്പിൽ നൂർജഹാൻബീഗം (80, കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം മരുതൂർക്കുളങ്ങര മുസ്ലീം പള്ളി കബർസ്ഥാനിൽ നടത്തി.
മക്കൾ: ബെനാസീർ (വലിയത്ത് ആശുപത്രി), അഡ്വ. എം.എസ്.താര (വനിതാ കമ്മിഷൻ മുൻ അംഗം), ഷിമൽ (കെന്നഡി മെമ്മോറിയൽ സ്കൂൾ), ഷെറിൻ. മരുമക്കൾ: ആസിഫ് (ഗൾഫ്), ദൗലത്ത്ഖാൻ (ബിസിനസ്), ആഷിക്, ഇർഷാദ്. മന്ത്രിമാരായ ജി.ആർ.അനിൽ, ജെ.ചിഞ്ചുറാണി, മുൻ മന്ത്രി ഷിബുബേബിജോൺ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എമാരായ പി.എസ്.സുപാൽ, ഡോ. സുജിത്ത് വിജയൻപിള്ള, സി.ആർ.മഹേഷ്, കോവൂർ കുഞ്ഞുമോൻ, ജി.എസ്.ജയലാൽ, ഹോർട്ടി കോർപ്പ് ചെയർമാൻ അഡ്വ. എസ്.വേണുഗോപാൽ, ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.ശിവശങ്കരൻനായർ, എൽ.ഡി.എഫ് നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, കെ.ആർ.ചന്ദ്രമോഹൻ, സൂസൻകോടി, എസ്.സുദേവൻ, ഐ.എ.എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജയമോഹൻ, കേരള മഹിളാ സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി വിജയമ്മ ലാലി, താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.