കരുനാഗപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം പന്മന സർവീസ് സഹകരണ ബാങ്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ആർ.എസ്.പി സംസ്ഥാന ജനറൽ സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. ഇ. യൂസഫ് കുഞ്ഞ് അദ്ധ്യക്ഷനായി. ബാങ്ക് ഭരണസമിതി അംഗം മാമൂലയിൽ സേതുക്കുട്ടൻ സ്വാഗതവും ബാങ്ക് സെക്രട്ടറി എമിലി ഡാനിയൽ നന്ദിയും പറഞ്ഞു. ബാങ്കിന്റെ പൊതുനന്മ ഫണ്ടിൽ നിന്നുള്ള പണം വിനിയോഗിച്ച് 200 ബാങ്ക് അംഗങ്ങൾക്കാണ് ഭക്ഷ്യധാന്യ കിറ്റുകൾ നൽകിയത്.