കൊട്ടാരക്കര: നെടുവത്തൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടത് പാനലിന് വിജയം. സി.പി.എമ്മിലെ മാധവൻ പിള്ള, കോട്ടാത്തല ശ്രീകുമാർ, സി. രാജ് കിഷോർ, കെ. ഉദയകുമാർ, ടി. രമാദേവി, സി.പി.ഐയിലെ എൻ.സാബു, എസ്.ത്യാഗരാജൻ, ചന്ദ്രമോഹനൻ, എസ്.വിശാഖ്, എസ്.ബിന്ദു, കെ.മിനി എന്നിവരാണ് തി​രഞ്ഞെടുക്കപ്പെട്ടത്. ജനറൽ മണ്ഡലത്തിലേക്ക് മാത്രമായിരുന്നു തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മറ്റുള്ളവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കൊട്ടാരക്കര സഹകരണ അസി.രജിസ്ട്രാർ ഓഫീസിലെ ഓഫീസ് ഇൻസ്പക്ടർ ആർ.സുനിത വരണാധികാരിയായിരുന്നു. വർഷങ്ങളായി​ ഇടത് മുന്നണിയുടെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കാണി​ത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം വരണാധികാരിയുടെ മേൽനോട്ടത്തിൽ ഡയറക്ടർ ബോർഡംഗങ്ങൾ പ്രസിഡന്റിനെ തിരഞ്ഞെടുക്കും.