photo

കരുനാഗപ്പള്ളി: കേരളത്തിന്റെ മണ്ണിൽ മഹാഗുരു ചട്ടമ്പി സ്വാമികൾ നടത്തിയത് കാലത്തിന് അനുസൃതമായ ധർമ്മ നവോത്ഥാനമാണെന്ന് റിട്ട. എയർ വൈസ് മാർഷൽ പി.കെ.ശ്രീകുമാർ പറഞ്ഞു. മഹാഗുരുവർഷത്തിന്റെ ഭാഗമായി പന്മന ആശ്രമത്തിൽ നടന്ന പ്രതിമാസ സത്സംഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സൂക്ഷ്മത്തെയും സ്ഥൂലത്തെയും സമന്വയിപ്പിക്കുന്ന ഗുരുക്കന്മാരാണ് സമൂഹത്തിൽ മാറ്റം സൃഷ്ടിക്കുന്നത്. ഏത് സംഘർഷ സന്ദർഭത്തിലും സ്ഥിതചിത്തനാകാൻ കഴിയുന്ന മനുഷ്യന് മാത്രമേ അതിജീവിക്കാൻ കഴിയൂ. ഭഗവത്ഗീതയുടെ കാലിക പ്രസക്തിയെ കുറിച്ച് വിശദീകരിച്ച പി.കെ.ശ്രീകുമാർ, ഗുരുപൂർണിമ സന്ദേശവും നൽകി. സ്വാമി നിത്യസ്വരൂപാനന്ദ, കോ ഓഡിനേറ്റർ ജി.ബാലചന്ദ്രൻ, അരുൺ രാജ്, സുകുമാരൻ എന്നിവർ നേതൃത്വം നൽകി.