കൊല്ലം: ശ്രീനാരായണ വനിത കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ മെരിറ്റ് ഡേയും ആദരിക്കൽ ചടങ്ങും നടത്തി. പ്രിൻസിപ്പൽ ഡോ. അശ്വതി സുഗുണൻ ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് ഷീല സന്തോഷ് അദ്ധ്യക്ഷയായി. സംഘടന സെക്രട്ടറി ഡോ. ശില്പ ശശാങ്കൻ ആശംസ നേർന്നു. വിവിധ വിഷയങ്ങളിൽ മികച്ച വിജയം നേടിയ പതിനാറ് വിദ്യാർത്ഥിനികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകി. പത്രാധിപർ ടി.കെ.നാരായണൻ ഫൗണ്ടേഷന്റെ മികച്ച മാദ്ധ്യമ അവാർഡ് നേടിയ ഷീല സന്തോഷിനെ ഡോ. ആർ.ബിന്ദു ആദരിച്ചു. എൽ.കെ.ശ്രീദേവി, പ്രൊഫ. മാലിനി സുവർണകുമാർ, ഡോ. ശ്രീകല, ഗായിക ലതിക, ശാന്തിനി ശുഭദേവൻ, എം.എസ്.അശ്വതി എന്നിവർ സംസാരിച്ചു. പൂർവവിദ്യാർത്ഥിനികളുടെ ഗാനം ചടങ്ങിന് മോടി കൂട്ടി.