കൊ​ല്ലം: കൊ​ല്ല​ത്ത് വി​ജി​ലൻ​സ് കോ​ട​തി സ്ഥാ​പിക്കാ​നു​ള്ള ഉ​ത്ത​ര​വ് അ​ട്ടി​മ​റി​ച്ച് കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് മാറ്റിയത് പ്ര​തി​ഷേ​ധാർ​ഹ​മാ​ണെ​ന്ന് എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി. കോ​ട​തി​യു​ടെ പ്ര​വർ​ത്ത​നം സു​ഗ​മ​മാ​യി ന​ട​ത്തു​ക എ​ന്ന​തി​നേ​ക്കാൾ പ്രാ​ധാ​ന്യം നൽ​കി​യ​ത് സ​ങ്കു​ചി​ത രാ​ഷ്ട്രീ​യ താൽ​പ​ര്യ​ത്തി​നാ​ണ്. വി​ജി​ലൻ​സ് കോ​ട​തി പ്ര​വർ​ത്തി​ക്കാൻ ആ​വ​ശ്യ​മാ​യ കെ​ട്ടി​ടം കൊ​ല്ല​ത്ത് ല​ഭ്യ​മ​ല്ലെ​ന്ന വാ​ദം അ​തി​ശ​യോ​ക്തി​പ​ര​മാ​ണ്. കോ​ട​തി ആ​രം​ഭി​ക്കാൻ ധ​ന വ​കു​പ്പിന്റെ അം​ഗീ​കാരം ആ​വ​ശ്യ​മാ​ണ്. കൊ​ട്ടാ​ര​ക്ക​ര​യി​ലെ കോ​ട​തി പ്ര​വർ​ത്ത​നം സർ​ക്കാ​രി​ന് സാ​മ്പ​ത്തി​ക ബാദ്ധ്യ​ത വർ​ദ്ധി​പ്പി​ക്കും. കേ​സ് ന​ട​ത്തുന്നവർക്കും അ​ഭി​ഭാ​ഷ​കർ​ക്കും ഇ​ത് ബു​ദ്ധി​മു​ട്ടുണ്ടാ​ക്കും. വി​ജി​ലൻ​സ് കോ​ട​തി​കൾ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ്ര​വർ​ത്തി​ച്ച് വ​രു​ന്ന​ത്. കൊ​ല്ല​ത്ത് ജി​ല്ലാ കേ​ന്ദ്ര​ത്തിൽ കോ​ട​തി പ്ര​വർ​ത്തി​ക്കാൻ ഹൈ​ക്കോ​ട​തി​യും സർ​ക്കാ​രും അ​നു​മ​തി നൽ​കി​യി​ട്ടും കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് മാ​റ്റി​യ​ത് ന്യാ​യീ​ക​രി​ക്കാനാവി​ല്ല. കോ​ട​തി​യു​ടെ പ്ര​വർ​ത്ത​നം കൊ​ല്ല​ത്ത് ത​ന്നെ ആ​രം​ഭി​ക്ക​ണമെന്നും എം.​പി ആ​വ​ശ്യ​പ്പെ​ട്ടു