കൊല്ലം: കുടിപ്പള്ളിക്കൂടം ആശാന്മാരുടെ പ്രതിമാസ വേതനം 3000 രൂപയായി വർദ്ധിപ്പിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തണമെന്ന് അഖില കേരള കുടിപ്പള്ളിക്കൂടം (നിലത്തെഴുത്ത്) ആശാൻ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എട്ടുവർഷം മുമ്പ് അനുവദിച്ച 1000 രൂപയാണ് ഇപ്പോഴും ലഭിക്കുന്നത്. ഇത് കാലോചിതമായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തദ്ദേശ മന്ത്രിക്കും സംഘടന നിവേദനം നൽകി.
പ്രസിഡന്റ് ചവറ സുരേന്ദ്രൻപിള്ള അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഇടക്കുളങ്ങര തുളസി, വൈസ് പ്രസിഡന്റുമാരായ കാവനാട് ഡി.ചന്ദ്രബാബു, പ്രീത.എം പോരുവഴി, സെക്രട്ടറി ഓച്ചിറ ടി.ഗംഗാദേവി, ജോ. സെക്രട്ടറി ശ്രീലത സജീവ്, ട്രഷറർ എ.സുനിത, ആർ.ബിന്ദു റാണി, ആർ.ബീന, ഭരണിക്കാവ് സീനത്ത്, മാലതി, ലീല വിലാസിനി അമ്മാൾ, വത്സല അമ്മാൾ, സി.തുളസീഭായി എന്നിവർ സംസാരിച്ചു.