കൊല്ലം: ഐ.എൻ.ടി.യു.സി ചവറ റീജിയണൽ കമ്മിറ്റിയുടെ പ്രഥമ ഉമ്മൻചാണ്ടി ജീവകാരുണ്യ പുരസ്കാരം ജീവകാരുണ്യ പ്രവർത്തകനും കോയിവിള ബിഷപ്പ് ജെറോം അഭയ കേന്ദ്രം സ്ഥാപകനുമായ കുഞ്ഞച്ചൻ എസ്.ആറാടന്‍ യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കോലത്തു വേണുഗോപാലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരിയും ചേർന്നു സമ്മാനിച്ചു.
ബിഷപ്പ് ജെറോം അഭയ കേന്ദ്രത്തിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണവും ജീവകാരുണ്യ പുരസ്കാരദാന ചടങ്ങും കോലത്തു വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് ജോസ് വിമൽരാജ് അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് തുപ്പാശേരി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മാമൂലയിൽ സേതുക്കൃട്ടൻ, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ചവറ ഹരീഷ് കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കോയിവിള സൈമൺ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റുമാരായ ശിവൻകുട്ടി പിള്ള, പ്രശാന്ത് പൊന്മന, വസന്തകുമാർ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മഞ്ജു കൊനാഴത്തു, അതുൽ തകിടിവിള, നാരായണപിള്ള, ക്രിസ്റ്റഫർ ആറാടാൻ, ചോല റീന, മേരിദാസൻ, പ്രസാദ് പട്ടകടവ്, മോഹനൻ, പടിഞ്ഞാറ്റകര രാജേഷ്, ജയശ്രീ എന്നിവർ സംസാരിച്ചു.