കൊട്ടാരക്കര: അഖില കേരള വിശ്വകർമ്മ മഹാസഭ കൊട്ടാരക്കര താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാഭ്യാസ പുരസ്കാര വിതരണം സംസ്ഥാന ട്രഷറർ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് മനോഹർ ആചാര്യ അദ്ധ്യക്ഷനായി. റിട്ട. ഡെപ്യൂട്ടി കളക്ടർ ബി.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി. സുരേഷ് കുമാർ, ഇളംപഴന്നൂർ ശശികുമാർ, നടരാജൻ ആചാരി, അനീഷ് കുമാർ, ബീന അനിൽകുമാർ, വിജയൻ, സുരേഷ് കുമാർ, അനിൽകുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി എസ്. സുരേഷ് സ്വാഗതവും പി.സുരേഷ് കുമാർ നന്ദിയും പറഞ്ഞു.