rotary

കൊല്ലം: വിദ്യാർത്ഥികളുടെ അഭിരുചികൾ കണ്ടെത്തി അനുയോജ്യമായ തൊഴിൽ നേടാനുള്ള നൈപുണികൾ പരിശീലിപ്പിക്കുന്നതിന് രക്ഷിതാക്കളും അദ്ധ്യാപകരും തയ്യാറാകണമെന്ന് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി.ജഗതീരാജ് അഭിപ്രായപ്പെട്ടു. ഗ്രേറ്റർ കൊല്ലം റോട്ടറി ക്ലബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോട്ടറിയുടെ 'ഉയരെ" പോലെയുള്ള പ്രോജക്ടുകൾ മികച്ച സമൂഹസൃഷ്ടിക്ക് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റോട്ടറി ക്ലബ് പ്രസിഡന്റ് എം.സി.രാജിലൻ അദ്ധ്യക്ഷനായി. വിപിൻ കുമാർ, വിനോദ് വിജയൻ, എന.ശിവരാമൻ നായർ, അഡ്വ.എച്ച്.രാജു, നിസാം, മനോജ് ലക്ഷ്മണൻ, വി.സന്തോഷ് കുമാർ, പ്രൊഫ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.