പുനലൂർ: പൊതുപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ഉമ്മൻ ചാണ്ടിയെ മാതൃകയാക്കുന്നതിൽ അഭിമാനമാണെന്ന് ഡോ. മറിയ ഉമ്മൻ പറഞ്ഞു. കേരള സ്റ്റേറ്റ് എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ പുനലൂരിൽ നടത്തിയ ഉമ്മൻചാണ്ടി സ്നേഹ സംഗമവും സ്നേഹ വിരുന്നും പുരസ്ക്കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യൂണിയൻ പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ.എസ്.ഇ. സഞ്ജയ്ഖാൻ അദ്ധ്യക്ഷത വഹിച്ചു. പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ ഉമ്മൻ ചാണ്ടി പുരസ്ക്കാരം ഏറ്റുവാങ്ങി. യൂണിയൻ ജനറൽ സെക്രട്ടറി സി. ചെല്ലപ്പൻ, സെക്രട്ടറി ബി. അശോക് കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഷെമി എസ്.അസീസ്, ചിറ്റാലംകോട് മോഹൻ, എസ്.നാസർ, എൻ. അജീഷ്, രഞ്ജിനി സൂര്യകുമാർ, മാരാൻകോട് സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ബിനീഷ് ജോസഫ്, ശിഹാബ്, മഞ്ജു ശ്രീജി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആശഭവൻ ഡയറക്ടർ വർഗീസ് എബ്രഹാം, പുനലൂർ ശങ്കേഴ്സ് കണ്ണാശുപത്രി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഡോ. ഷേർളി ശങ്കർ, ഡോ.മുഹമ്മദ് ഷാഫി, സാഹിത്യകരി ബദരി പുനലൂർ എന്നിവർക്കും ഉമ്മൻ ചാണ്ടി പുരസ്കാരം സമ്മാനിച്ചു.