കൊട്ടാരക്കര: ഗുരുധർമ്മ പ്രചരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ ചരമ ശതാബ്ദി ആഘോഷവും ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്തും 24ന് എഴുകോൺ ചീരങ്കാവിൽ നടത്തും. രാവിലെ 9ന് പ്രാർത്ഥനാ സംഗമം സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ അദ്ധ്യക്ഷനാകും. 10.30ന് ശതാബ്ദി ആഘോഷം ശിവഗിരി മഠം ബോർഡ് അംഗം സ്വാമി ബോധിതീർത്ഥ ഉദ്ഘാടനം ചെയ്യും. ഡോ. സി.ദിവാകരൻ അദ്ധ്യക്ഷനാകും. ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്ത് കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് എ.ഷാജു ഉദ്ഘാടനം ചെയ്യും. മംഗലത്ത് ചെല്ലപ്പൻ അനുസ്മരണം എഴുകോൺ നാരായണൻ നിർവഹിക്കും. ശാന്തിനി കുമാരൻ, കെ.മധുലാൽ, ക്ളാപ്പന സുരേഷ്, വർക്കല മോഹൻദാസ്, നടരാജൻ ഉഷസ്, ശോഭന ആനക്കോട്ടൂർ, രതി സുരേഷ്, ലതിക രാജൻ, ഓടനാവട്ടം ഹരീന്ദ്രൻ, ഉണ്ണി പുത്തൂർ തുടങ്ങിയവർ സംസാരിക്കും.