കൊല്ലം: ആലാട്ടുകാവ് ക്ഷേത്രം- പൂമുഖം റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ. വാഴ നട്ടു. ചവറ ബ്ലോക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റോഡിൽ ഉപരോധസമരവും പ്രകടനവും സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം ഉദ്ഘാടനം ചെയ്തു. ചവറ മണ്ഡലം പ്രസിഡന്റ് ബിനു ആലാട്ടുകാവ്, യുവമോർച്ച ജില്ലാ സെക്രട്ടറി യു. ഗോപകുമാർ, ബി.ജെ.പി സ്റ്റേറ്റ് കൗൺസിൽ മെമ്പർ ശൈലേന്ദ്ര ബാബു, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജയൻ സാഗര, രാധാകൃഷ്ണപിള്ള, യുവമോർച്ച മണ്ഡലം ഭാരവാഹികളായ അർജുൻ, ചിന്നു, അഭിരാമി, രതീഷ് കുമാർ, മേഖല ഭാരവാഹികളായ സുചിത്ര, കൈലാസ്, വിഷ്ണു പ്രസാദ്, രാഹുൽ പോളക്കാട്, ബി..ജെപി നേതാക്കളായ ശിവകുമാർ, ദേവൻ എന്നിവർ പങ്കെടുത്തു. ആലാട്ട് പൂമുഖം റോഡിന്റെ തകർച്ചയെപ്പറ്റി കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത നൽകിയിരുന്നു.