പുനലൂർ: വാളക്കോട് എൻ.എസ്.വി വൊക്കേഷണൽഹയർ സെക്കൻഡറി സ്കൂളിൽ 2022-24ലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെ പാസിംഗ് ഔട്ട് പരേഡും അനുമോദനവും നടന്നു. സ്കൂൾ മൈതാനിയിൽ നടന്ന ചടങ്ങ് എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജീവ് അലക്സാണ്ടർ അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർമാൻ ആർ.രഞ്ജിത്ത് രാധാകൃഷ്ണൻ, കൗൺസിലർമാരായ നാസില ഷാജി, എം.പി.റഹീംകുട്ടി, ഷാജിത സുധീർ,പുനലൂർ ഡിവൈ.എസ്.പി ബിജു വി.നായർ, സി.ഐ ടി.രാജേഷ്കുമാർ,സ്കൂൾ അഡ്മിനിസ്ട്രേറ്റർ ആർ.ഹരിദാസ്, പ്രിൻസിപ്പൽ എ.ആർ.പ്രേംരാജ്, പ്രഥമാദ്ധ്യാപിക ആർ.കെ.അനിത, ടി.രാജീവ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കേഡറ്റുകളെ എം.പി ആദരിച്ചു.