കരുനാഗപ്പള്ളി: .മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികാചരണത്തിന്റെ ഭാഗമായി നടന്ന കാരുണ്യ വാരം പരിപാടി സമാപിച്ചു. സമാപന യോഗം ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മൻ ഉദ്ഘാടനം ചെയ്തു. സേവ് ഇന്ത്യ കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിത്. ജി. മഞ്ജുക്കുട്ടൻ ആദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രോഗ്രാം ഓഫീസാറായി നിയമിതനായ കരുനാഗപ്പള്ളി സ്വദേശി സി.ബി. ഗോപാലകൃഷ്ണനെ ആദരിച്ചു. നീലികുളം സാധനന്ദൻ, ബോബിന് ജി.നാഥ്, സുമൻ ജിത്ത് മിഷ, സുഭാഷ് ബോസ്, രാജേഷ് ശിവൻ, അസ്‌ലം ആദിനാട്, വരുൺ ആലപ്പാട്, അൽത്താഫ് ഹുസൈൻ, ഡേവിഡ് മാത്യു, ഫാദിൽ, വർഗീസ് എന്നിവർ സംസാരിച്ചു