കുണ്ടറ: കുഴിമതിക്കാട് റോട്ടറി ക്ലബ്ബിന്റെ 2024-25 വർഷത്തെ ഭാരവാഹികളായി വരുൺ ജോർജ് (പ്രസിഡന്റ്), ഡോ. എൻ. ശശികുമാർ (സെക്രട്ടറി), പി. ജോർജ്ജ്കുട്ടി (ട്രഷറർ) എന്നിവർ സ്ഥാനമേറ്റു. റോട്ടറി 3211 ഗവർണർ ഇലക്ട് കൃഷ്ണൻ ജി.നായർ മുഖ്യപ്രഭാഷണം നടത്തി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. ഓമനക്കുട്ടൻ പിള്ള റിപ്പോർട്ടാ് അവതരിപ്പിച്ചു. സിനിമ സീരിയൽ താരം ഡോ. ലക്ഷ്മി പ്രിയ, അഡ്വ. നജീബ്‌ദീൻ, നന്ദകുമാർ, ഡാനിയേൽ കുട്ടി, എസ്. പ്രസാദ്, ഓമനക്കുട്ടൻപിള്ള പയനിയർ, എം.ബി. ശ്രീകുമാർ, രാമകൃഷ്ണപിള്ള, സർജന്റ് അറ്റ് ആംസ് എസ്. സുരേഷ് എന്നിവർ സംസാരിച്ചു.