kc-
വനസഞ്ചാര സാഹിത്യകാരൻ കെ.സി (എൻ. പരമേശ്വരൻ) സാംസ്കാരിക കേന്ദ്രം ആൻഡ് ലൈബ്രറി സംഘടി​പ്പി​ച്ച ചടങ്ങി​ൽ കവി മുഖത്തലയുടെ പതിനാറാമത് കാവ്യകൃതി വയൽക്കിളികൾ പുസ്തക പ്രകാശനം കവി അഞ്ചൽ ദേവരാജൻ നി​ർവഹി​ക്കുന്നു

കൊല്ലം: വനസഞ്ചാര സാഹിത്യകാരൻ കെ.സി (എൻ. പരമേശ്വരൻ) സാംസ്കാരിക കേന്ദ്രം ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കവി മുഖത്തലയുടെ പതിനാറാമത് കാവ്യകൃതി വയൽക്കിളികൾ പുസ്തക പ്രകാശനവും കവിയരങ്ങും കൊല്ലം കൊച്ചുപിലാംമൂട് ഡൊണാൾഡ് ഡക് ബീച്ച് റസ്റ്റോറന്റ് ഹാളിൽ നടന്നു. കവി അഞ്ചൽ ദേവരാജൻ പുസ്തകം പ്രകാശനം ചെയ്തു. കവി പുന്തലത്താഴം ചന്ദ്രബോസ് പുസ്തകം ഏറ്റുവാങ്ങി. ലൈബ്രറി പ്രസിഡന്റ് പി. രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എ. ലത്തീഫ് മാമൂട്, കവികളായ കലാക്ഷേത്രം രഘു, മുഖത്തല ജി.അയ്യപ്പൻ പിള്ള, ആസാദ് ആശിർവാദ്, ബൈജു പുനുക്കന്നൂർ, എസ്. ഷാജഹാൻ കേരളപുരം, കെ.എൻ. കുറുപ്പ്, സി.പി. സുരേഷ് കുമാർ, അനിത കൊല്ലം, കെ.സന്തോഷ്, അഭിലാഷ് ഒളിച്ചിക്കാല തുടങ്ങിയവർ സംസാരിച്ചു. 25 ഓളം കവികൾ കവിതകൾ ചൊല്ലി.