ഓച്ചിറ: സ്വാതന്ത്ര്യ സംരക്ഷണത്തിന് സമരഭരിത യൗവനം എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15 ന് എ.ഐ.വൈ.എഫ് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സംരക്ഷണ സംഗമത്തിന്റെ പ്രചരണാർത്ഥം ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവതയും കൃഷിയിലേക്ക് എന്ന മുദ്രാവാക്യവുമായി ചെണ്ടുമല്ലികൃഷി ആരംഭിച്ചു. ജില്ലാ സെക്രട്ടറി ടി.എസ്. നിധീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ. നിധിൻരാജ് അദ്ധ്യക്ഷത വഹിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീതാകുമാരി, സി.പി.ഐ മണ്ഡലം സെക്രട്ടറി എസ്. കൃഷ്ണകുമാർ, കടത്തൂർ മൻസൂർ, ആർ. ശരവണൻ, അഡ്വ. അനന്തു എസ്.പോച്ചയിൽ, എസ്. കാർത്തിക്, അഡ്വ. അഖില കൃഷ്ണ എന്നിവർ സംസാരിച്ചു. അരവിന്ദ്.എസ്.സുരാജ് സ്വാഗതവും പി.എസ്. ശ്രീഹരി നന്ദിയും പറഞ്ഞു. .