ഹൈടെക് മത്സ്യമാർക്കറ്റ് പദ്ധതിയ്ക്ക് 5.7 കോടി

താത്കാലിക ചന്തയിൽ ഓണത്തിരക്ക് ബുദ്ധിമുട്ടാകും

കൊട്ടാരക്കര: ഹൈടെക് മാർക്കറ്റ് സമുച്ചയത്തിന്റെ നിർമ്മാണ ജോലികൾക്കായി കൊട്ടാരക്കര ചന്ത താത്കാലിക ഇടത്തേക്ക് മാറ്റി സ്ഥാപിച്ചു. ചന്തയ്ക്ക് സമീപംതന്നെ പഴയ റോഡിന്റെ മറുവശത്തായി നഗരസഭ മുൻകൈയെടുത്ത് തയ്യാറാക്കിയ സ്ഥലത്താണ് താത്കാലിക ചന്ത പ്രവർത്തിക്കുന്നത്. സ്ഥല പരിമിതി ഉൾപ്പടെ ഏറെ അസൗകര്യങ്ങളുണ്ടെങ്കിലും ഇവിടെ പ്രവർത്തനങ്ങൾ ഉഷാറായി. ഓണക്കാലത്തെ തിരക്കുകളിൽ പ്രതിസന്ധി രൂക്ഷമായേക്കും.

ഹൈടെക് മാർക്കറ്റ് സമുച്ചയത്തിനായി

ചന്തയുടെ പ്രവർത്തനം മാറ്റിയതോടെ പഴയ കെട്ടിടങ്ങൾ പൊളിച്ച് തുടങ്ങി. നിർമ്മാണ ജോലികളും ഉടനെ തുടങ്ങും. കിഫ്ബിയിൽ ഉൾപ്പെടുത്തി ഹൈടെക് മത്സ്യമാർക്കറ്റ് പദ്ധതിയ്ക്കായി 5.7 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ആറ് മാസംകൊണ്ട് നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാമെന്നാണ് പ്രതീക്ഷ.