പോരുവഴി : ശൂരനാട് കാർഷിക വിപണിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാറക്കടവ് വിപണി വിപണന കേന്ദ്രത്തിന്റെ പൊതുയോഗം പാറക്കടവ് വിപണിയിൽ വച്ച് നടത്തി. വി.എഫ്.സി.കെ ജില്ലാ മാനേജർ ഷീജ മാത്യു ഉദ്ഘാടനം ചെയ്തു. വിപണിയുടെ കോഡിനേറ്റർ ഗോപികുട്ടൻ അദ്ധ്യക്ഷനായി. ഡോ. ചന്ദ്രകുമാർ സ്വാഗതം പറഞ്ഞു. വി.എഫ്.സി.കെ അസിസ്റ്റന്റ് മാനേജർ സ്മിനി രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെമ്പർ പ്രദീപ്, ശൂരനാട് വിപണിയുടെ പ്രസിഡന്റ് അജിത് കുമാർ വൈസ് പ്രസിഡന്റ് സാബു, ട്രഷറർ ബാബു ,രാജശ്രീ തുടങ്ങിയവർ സംസാരിച്ചു. ശൂരനാട് വടക്ക് പഞ്ചായത്തിലെ 9 സ്വയം സഹായ സംഘങ്ങളിലെ കർഷകർ പങ്കെടുത്തു. സ്വതന്ത്ര വിപണിയായി പ്രവർത്തിച്ചു തുടങ്ങുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് പൊതുയോഗം അന്തിമ രൂപം നൽകി.