pathamarana-
93-ാം ജന്മദിനം ആഘോഷിക്കുന്ന സി.വി. പത്മരാജനെ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് പൊന്നാട അണിയിക്കുന്നു

കൊല്ലം: മുൻ മന്ത്രി​യും കെ.പി​.സി​.സി​ മുൻ പ്രസി​ഡന്റുമായ സി.വി. പത്മരാജന് 93-ാം പിറന്നാൾ ദിനത്തിൽ ആശംസാ പ്രവാഹം. നിരവധി പേരാണ് അദ്ദേഹത്തിന്റെ, ആനന്ദവല്ലീശ്വരത്തെ വീട്ടിലും കൊല്ലം സഹകരണ അർബൻ ബാങ്കിലുമെത്തിയത്. നവതി ആഘോഷിച്ച പത്മരാജന്റെ നൂറാം ജന്മദിനവും കൊല്ലത്തെ കോൺഗ്രസുകാർ ആഘോഷമാക്കുമെന്ന് ആശംസ അറിയിക്കാനെത്തിയ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് പറഞ്ഞു. ഡി.സി.സിയുടെ ആദരവും അദ്ദേഹം അർപ്പിച്ചു. മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, രമേശ് ചെന്നിത്തല, വി.എം. സുധീരൻ എന്നിവർ അദ്ദേഹത്തെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ, സെക്രട്ടറിമാരായ അഡ്വ. കെ. ബേബിസൺ, സൂരജ് രവി, ബ്ലോക്ക് പ്രസിഡന്റ് ഗീതാകൃഷ്ണൻ, കൊല്ലം അർബൻ ബാങ്ക് ഡയറക്ടർമാരായ അഡ്വ. ശുഭദേവൻ, ദ്വാരക മോഹൻ, ഹേമചന്ദ്രൻ, താഹ കോയ, ശാന്തകുമാരി, ബാങ്ക് മാനേജിംഗ് ഡയറക്റ്റർ ആർ. ശ്രീകുമാർ, ചീഫ് അക്കൗണ്ടന്റ് കെ.ബി അനിൽ കുമാർ തുടങ്ങിയവർ ആശംസ അർപ്പിച്ചു. അർബൻബാങ്ക് ജീവനക്കാരും മാനേജ്മെന്റും പിറന്നാൾ സദ്യയൊരുക്കി.