ns-
എൻ.എസ് സഹകരണ ആശുപത്രി ശൂരനാട് സെന്ററിന്റെയും ശൂരനാട് കാർഷിക വികസന സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ഇരവിച്ചിറയിൽ നടത്തി​യ ഡെങ്കിപ്പനി പ്രതിരോധ ബോധവത്കരണ ക്ലാസും സൗജന്യ മെഡിക്കൽ ക്യാമ്പും ആശുപത്രി വൈസ് പ്രസിഡന്റ് എ. മാധവൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എൻ.എസ് സഹകരണ ആശുപത്രി ശൂരനാട് സെന്ററിന്റെയും ശൂരനാട് കാർഷിക വികസന സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ഇരവിച്ചിറയിൽ ഡെങ്കിപ്പനി പ്രതിരോധ ബോധവത്കരണ ക്ലാസും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി. ഇരവിച്ചിറ ഗവ. എൽ.പി.എസിൽ നടന്ന ക്യാമ്പ് ആശുപത്രി വൈസ് പ്രസിഡന്റ് എ. മാധവൻ പിള്ള ഉദ്ഘാടനം ചെയ്തു. ആശുപത്രി മുൻ പ്രസിഡന്റ് എം.ഗംഗാധരക്കുറുപ്പ് അദ്ധ്യക്ഷനായി. ശൂരനാട് സെന്റർ മെഡിക്കൽ സൂപ്രണ്ട് ഡോ.ഡി. വസന്തദാസ് ബോധവത്കരണ ക്ലാസ് നയിച്ചു. സി.പി.എം. ശൂരനാട് ഏരിയ സെക്രട്ടറി പി.ബി. സത്യദേവൻ, ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ, ശൂരനാട് കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് ബി. ശശി, ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിജു രാജൻ, ഗീതാ കുമാരി, ആശുപത്രി സെക്രട്ടറി പി. ഷിബു എന്നിവർ സംസാരിച്ചു. കാർഷിക വികസന സഹകരണ സംഘം ഡയറക്ടർ കെ.ചന്ദ്രബാബു സ്വാഗതവും ഓണററി സെക്രട്ടറി തമ്പാൻ നന്ദിയും
പറഞ്ഞു. എൻ.എസ് സഹകരണ ആശുപത്രിയിലെ ഫിസി​ഷ്യന്മാരായ ഡോ. രേണു ചന്ദ്രൻ, ഡോ. ആർ. രാഹുൽ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.