pallithoittam-
എസ്.എൻ.ഡി.പി യോഗം പള്ളിത്തോട്ടം 446-ാം നമ്പർ ശാഖയുടെ മാനേജിംഗ് കമ്മിറ്റി യോഗത്തി​ൽ ചതയദി​നാഘോഷത്തി​ന്റെ ആദ്യ സംഭാവന മാനേജിംഗ് കമ്മി​റ്റി​ അംഗം എസ്. ചന്ദ്രബാബു പ്രസി​ഡന്റ് എസ്. ശി​വകുമാറി​ന് കൈമാറുന്നു

കൊല്ലം: എസ്.എൻ.ഡി.പി യോഗം പള്ളിത്തോട്ടം 446-ാം നമ്പർ ശാഖയുടെ മാനേജിംഗ് കമ്മിറ്റി യോഗം റെഡ് ക്രോസ് ഹാളിൽ യൂണിയൻ പഞ്ചായത്തംഗം ജി രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എസ് ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡി. വേണുഗോപാൽ സ്വാഗതവും സെക്രട്ടറി എസ്. സഞ്ജീവ് കുമാർ റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ആഗസ്റ്റ് 20 ന് നടക്കുന്ന ചതയദിനാഘോഷം ഗംഭീരമാക്കാൻ തീരുമാനിച്ചു. ആദ്യ സംഭാവന മാനേജിംഗ് കമ്മിറ്റി അംഗം എസ്.ചന്ദ്രബാബു സെക്രട്ടറിക്ക് നൽകി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അധിഷേപിക്കുന്നവർക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് തീരുമാനിച്ച് പ്രമേയം പാസാക്കി. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ. സനൽകുമാർ, എ.സുഭാഷ്, കെ. സത്യബാബു, എസ്. സജിമോൻ എന്നിവർ സംസാരിച്ചു. എച്ച്. അജയകുമാർ നന്ദി പറഞ്ഞു.