കൊട്ടാരക്കര: ആനക്കോട്ടൂർ -മൂന്നു സെന്റ് കോളനി റോഡ് നാട്ടുകാർക്ക് തലവേദനയാകുന്നു. തകർന്ന് തരിപ്പണമായ റോഡിലൂടെയുള്ള ദുരിതയാത്രയാണ് ആളുകളെ വലയ്ക്കുന്നത്. നെടുവത്തൂർ പഞ്ചായത്തിലെ ആനക്കോട്ടൂർ ചിറയിൽ ഭാഗം മൂന്നു സെന്റ് കോളനി റോഡാണ് നവീരണം കാത്തു കിടക്കുന്നത്.
1 ആനക്കോട്ടൂർ സ്കൂൾ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന കോളനി റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് പത്ത് വർഷത്തോളമായി.
2 ജനപ്രതിനിധികൾ റോഡിനെ കൈയ്യൊഴിഞ്ഞ അവസ്ഥയിലാണ്
3 ആനക്കോട്ടൂർ കിഴക്ക്, ആനക്കോട്ടൂർ പടിഞ്ഞാറ് കുറുമ്പാലൂർ എന്നീ മൂന്നു വാർഡുകളിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നത്.
ടാറും മെറ്റലും ഇളകി
പത്തു വർഷം മുമ്പ് ഈ റോഡിലൂടെ സ്വകാര്യ വാഹനങ്ങളും മറ്റും കടന്നു പോകുമായിരുന്നു. എന്നാൽ ഇപ്പോൾ റോഡ് ടാറും മെറ്റലും ഇളകി റോഡാണെന്ന അടയാളം പോലും അവശേഷിക്കാത്ത അവസ്ഥയിലാണ്. സമീപത്തുള്ള പാറ ക്വാറികളിലും ക്രഷർ യൂണിറ്റിലും നിരന്തരം ലോറികൾ ഓടിയാണ് റോഡ് തകർന്നത്. ഇപ്പോൾ ലോറികളും അതുവഴി പോകാനാകാത്ത അവസ്ഥയിലാണ്.