cccc
തകർന്ന കൊട്ടാരക്കര പുത്തൂർ റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് യൂത്തു കോൺഗ്രസ് പ്രവർത്തകർ റോഡിൽ വാഴ നട്ടു പ്രതിഷേധിക്കുന്നു

കൊട്ടാരക്കര: അറ്റകുറ്റ പണി നടത്തി മാസങ്ങൾക്കുള്ളിൽ തകർന്ന കൊട്ടാരക്കര പുത്തൂർ റോഡിന്റെ ദുരവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവ‌ർത്തകർ റോഡിലെ പടുകുഴിയിൽ വാഴനട്ടു പ്രതിഷേധിച്ചു. മുസ്ളിം സ്ട്രീറ്റ് പാലത്തിനും അവണൂർ ജംഗ്ഷനുമിടയിൽ കഴിഞ്ഞ അഞ്ചുവഷത്തിനുള്ളിൽ അനേകം തവണ റോഡ് കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കിയെങ്കിലും ചെറിയ മഴയിൽ പോലും റോ‌ഡിൽ വൻ കുഴികൾ രൂപപ്പെടുകയാണ്. ഇതിൽ പ്രതിഷേധിച്ചാണ് യൂത്തു കോൺഗ്രസ് പ്രവർത്തകർ വാഴവച്ച ശേഷം റീത്തുവച്ച് പ്രതീകാത്മക പ്രതിഷേധം നടത്തിയത്. അവണൂർ ജംഗ്ഷനിൽ നിന്ന് യൂത്തു കോൺഗ്രസ് പ്രവർത്തകർ പ്രകടനമായെത്തിയാണ് ലക്ഷ്മി ബേക്കറിക്ക് സമീപം രൂപപ്പെട്ട റോഡിലെ തടത്തിൽ വാഴ വച്ചത്. കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ബ്രിജേഷ് എബ്രഹാം , ബ്ലോക്ക് പ്രസിഡന്റ് കെ.ജി. അലക്സ്, സുധീർ തങ്കപ്പ, ഒ.രാജൻ,വേണു അവണൂർ തുടങ്ങിയവർ സംസാരിച്ചു.