ഓടനാവട്ടം : സദാനന്ദപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ വിദ്യാലയ കാർഷിക പദ്ധതിയായ 'ഹരിതശ്രീ ' തുടക്കം കുറിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കമലമ്മ അദ്ധ്യക്ഷയായി. ബ്ലോക്ക് മെമ്പർമാരായ ഹർഷകുമാർ, ഗിരിജരാജ്, റെജി, വാർഡ് മെമ്പർ രാമചന്ദ്രൻപിള്ള, കൃഷി ഓഫീസർ അജിത്കുമാർ, കൃഷി അസിസ്റ്റന്റുമാരായ ബിന്ദുമോൾ, അനിൽ, മുൻ പി.ടി.എ പ്രസിഡന്റ് ജയചന്ദ്രൻ, അദ്ധ്യാപകരായ ബി.സുരാജ്, എം.ബിനു, വി.ജി.ലൈജു , ലിൻസി ലിയോ, അനിൽകുമാർ, ഷീജാകുമാരി, ശ്രുതി, ഗിരിജ, ശ്രീജ, ശ്രീലത എന്നിവർ സംസാരിച്ചു.പ്രിൻസിപ്പൽ എം.എസ്.അനിത സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീലാചന്ദ്രൻ നന്ദിയും പറഞ്ഞു.