കൊല്ലം: സംസ്ഥാന സർക്കാരും കേരള സ്പോർട്സ് കൗൺസിലും അംഗീകരിച്ച യോഗ അസോ. ഒഫ് കേരളയുടെ ചാമ്പ്യൻഷിപ്പി​ന്റെ ഭാഗമായി, കൊല്ലം ജില്ലാ യോഗ അസോസിയേഷന്റെ ഒൻപതാമത് ചാമ്പ്യൻഷിപ്പ് 28ന് കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കും. ഉന്നത വിദ്യാഭ്യാസത്തിനും ഉദ്യോഗാർത്ഥികൾക്കും വളരെയേറെ പ്രയോജനം ലഭിക്കുന്ന ചാമ്പ്യൻഷിപ്പ് മന്ത്രി​ കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എം.എൽ.എ സർട്ടിഫിക്കറ്റ് വിതരണവും ഉപഹാര സമർപ്പണവും നടത്തും. ഫോൺ​: 9495379138, 8547052494. രാവിലെ 8ന് മത്സരം ആരംഭിക്കും.