bjp
ബി.ജെ.പി കാെല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലെക്ക് നടത്തിയ മാർച്ച് ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: അഴിമതിക്കെതിരെ ശബ്ദമുയർത്തുന്നവരെ അക്രമിച്ച് നിശബ്ദമാക്കുന്നത് ജനാധിപത്യ ലംഘനമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ പറഞ്ഞു. ബി.ജെ.പി കാെല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലെക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാെല്ലം മണ്ഡലം പ്രസിഡന്റ് ടി.ആർ. അഭിലാഷ് അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എസ്. പ്രശാന്ത് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം ശൈലേന്ദ്ര ബാബു, പാർലമെന്ററി പാർട്ടി നേതാവ് ടി.ജി. ഗിരീഷ്, ജില്ലാ വൈസ് പ്രസിഡന്റ് ശശികലാറാവു, സെക്രട്ടറി മാേൻസിദാസ്, മണ്ഡലം ജനറൽമാരായ ബി.ഷൈലജ, സൂരജ്, യുവമാേർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം, മണ്ഡലം ഭാരവാഹികളായ ദേവദാസ് അമ്മച്ചിവീട്, ഷിബു കടപ്പാക്കട, കൃഷ്ണകുമാർ, ശ്രീകുമാർ, ബൈജു മഹേശ്വർ എന്നിവർ സംസാരിച്ചു. ചിന്നക്കടയിൽ നിന്നാരംഭിച്ച പ്രകടനം എസ്.ബി.ഐക്ക് സമീപം ബാരിക്കേട് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. കോർപ്പറേഷൻ ഭരണസമിതിയുടെ അഴിമതിക്കെതിരെയും പ്രതിഷേധിച്ച ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് ടി.ജി. ഗിരീഷിനെ അക്രമിച്ച സി.പി.എം കൗൺസിലർമാരെ പുറത്താക്കൻമെന്നും ആവശ്യപ്പെട്ടാണ് മാർച്ച് സംഘടിപ്പിച്ചത്.