കൊല്ലം: കേരള റിട്ട. ടീച്ചേഴ്സ് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ 23-ാമത് സ്ഥാപക ദിനവും ഉമ്മൻചാണ്ടി അനുസ്മരണവും നടത്തി. മുൻ എം.എൽ.എ എഴുകോൺ നാരായണൻ യോഗം ഉദ്‌ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഷെറീഫ് ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന മുഖ്യ രക്ഷാധികാരി കല്ലട എൻ.പി.പിള്ള ആദ്യകാല പ്രവർത്തനം വിശദീകരിച്ചു. സംസ്ഥാന ട്രഷറർ കെ.സുധാകരൻ, വൈസ് പ്രസിഡന്റ് സജി ജോൺ, സെക്രട്ടറി ആർ.സുരേഷ് കുമാർ, എക്സിക്യുട്ടിവ് അംഗങ്ങളായ ആർ. മുരളിധരൻ പിള്ള, എം.സി. ജോൺസൺ, ജില്ലാ പ്രസിഡന്റ് ബി.ശശിധരൻ, സെക്രട്ടറി സൈമൺ ബേബി, സംസ്ഥാന വനിതാ ഫോറം കൺവീനർ സി. ഗീതമ്മ, വൈസ് ചെയർപേഴ്‌സൺ അമ്മുക്കുട്ടി ഐസക്, കെ.ചന്ദ്രശേഖരൻ നായർ, സി. നിത്യാനന്ദൻ, എസ്. ശ്രീകണ്ഠൻ നായർ, കെ.രാമചന്ദ്രൻ നായർ, വി.ജോയി എന്നിവർ സംസാരിച്ചു.