അഞ്ചൽ: പ്രായപൂർത്തി​യാവാത്ത പെൺ​കുട്ടി​യോട് അടുപ്പം കുടുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ ഇരുപതുകാരനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ തഴമേൽ സ്വദേശി അബ്ദുല്‍ റസാഖ് (20) ആണ് പിടിയിലായത്. 14 കാരി​യായ കുട്ടി​യുടെ മാതാപിതാക്കൾ ആദ്യം കടയ്ക്കൽ പൊലീസി​ലാണ് പരാതി നൽകിയത്. എന്നാൽ കേസ് നടന്നത് അഞ്ചൽ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാല്‍ കേസ് അഞ്ചൽ പൊലീസിനു കൈമാറുകയായിരുന്നു. പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കേസെടുത്തു. പുനലൂർ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മൂന്നുമാസം മുമ്പ് അബ്ദുൽ റസാഖ് മറ്റൊരു പെണ്‍കുട്ടിയുമായി നാടുവിട്ടിരുന്നു. ഈ കേസിൽ കോട്ടയം കുമരകം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയേയും പെൺ​കുട്ടിയേയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിതിരുന്നു. യുവാവിനൊപ്പം പോകാനാണ് താത്പര്യം എന്ന് പെൺ​കുട്ടി പറഞ്ഞതിനാൽ ഇയാൾക്കൊപ്പം കോടതി വിട്ടയക്കുകയായിരുന്നു. അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ വി. ഹരീഷ്, സബ് ഇൻസ്പെക്ടർ പ്രജീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനോദ് കുമാർ, സിവിൽ പൊലീസ് ഓഫീസർ അജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.