hj
ജില്ലാ ശിശുക്ഷേമ സമതിയുടെ ബാലാവകാശ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം സബ് കളക്ടർ മുകുന്ദ് ഠാക്കൂർ നിർവഹിക്കുന്നു

കൊല്ലം: ജില്ലാ ശിശുക്ഷേമ സമിതിയുടെ ബാലാവകാശ ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന 'കുട്ടികളുടെ അവകാശങ്ങളും കടമകളും' എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സബ് കളക്ടർ മുകുന്ദ് ഠാക്കൂർ നിർവഹിച്ചു. കേരളം പ്രകൃതി ഭംഗിക്ക് ഒപ്പം നന്മയുള്ള മനുഷ്യരുടെ നാടാണെന്നും കുട്ടികളുടെ സുരക്ഷിതത്തിലും സംരക്ഷണത്തിലും കേരളം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ എൻ.സുരേഷ് അദ്ധ്യക്ഷനായി. ജില്ലാ ശിശുക്ഷേമ സമിതി എക്സി. അംഗവും കോ-ഓർഡിനേറ്ററുമായ കറവൂർ എൽ.വർഗീസ്, പ്രഥമാദ്ധ്യാപിക ആർ.ബീന, പി.ടി.എ ഭാരവാഹികളായ ജയകുമാർ, എം.വി.രാജൻ, ടി.എം.അരുൺ, ടിജു, രാജീവ് എന്നിവർ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ ബാലവകാശ ക്യാമ്പയിൻ വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ ജില്ലാ ശിശുക്ഷേമ സമിതിയുമായി തീരുമാനിച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.