കൊല്ലം: കോർപ്പറേഷൻ അമൃത് പദ്ധതി നിർവഹണ സ്ഥലം സന്ദർശിച്ച് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയ പ്രതിനിധികൾ. ഗൗരവ് ഭട്ട്, മുക്താ ഗുപ്ത എന്നിവരാണ് കുരീപ്പുഴ എസ്.ടി.പി, വസൂരിച്ചിറയിലെ 100 എം.എൽ.ഡി ജലശുദ്ധീകരണ ശാല, എൻ.എച്ച് ബൈപ്പാസ് പൈപ്പ് സ്ഥാപിക്കൽ, നാന്തിരിക്കൽ ഒരു കിലോമീറ്റർ റോഡ് കട്ടിംഗ് എന്നിവിടങ്ങൾ സന്ദർശിച്ചത്. വൈകിട്ട് 3ന് മേയറുടെ ചേംബറിൽ യോഗം ചേരുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യുട്ടി മേയർ
കൊല്ലം മധു, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ ഗീതാകുമാരി, എസ്.ജയൻ, യു.പവിത്ര, സജീവ്‌ സോമൻ, സുജ കൃഷ്ണൻ, അമൃത് സ്റ്റേറ്റ് മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഷീല, കോർപ്പറേഷൻ സെക്രട്ടറി ആർ.എസ്.അനു, എക്‌സി. എൻജിനിയർ സജിത, സിറ്റി മിഷൻ പ്രതിനിധികൾ, കേരള വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.