കരുനാഗപ്പള്ളി: നിർമ്മാണ തൊഴിലാളികളുടെയും തയ്യൽ തൊഴിലാളികളുടെയും ക്ഷേമ പെൻഷൻ കുടിശിക വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് തയ്യൽ, നിർമ്മാണ തൊളിലാളി സംഘടനകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ കരുനാഗപ്പള്ളി താലൂക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഐ.എൻ.ടിയു.സി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് കാർത്തിക് ശശി സമരം ഉദ്ഘാടനം ചെ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ബാബു അമ്മവീട് മുഖ്യ പ്രഭാഷണം നടത്തി. രമണൻ പൈനും മുട്ടിൽ അദ്ധ്യക്ഷനായി. സബീർ , ജോസ് വിമൽ ഡാനിയേൽ, എൻ.അജയകുമാർ, സരസചന്ദ്രൻ പിള്ള, ശുഭകുമാരിദ്വാരക, പി.സോമരാജൻ, എം.നിസാർ,ക്ലാപ്പന സുരേഷ് ബാബു,സുനിൽ കൈലാസം, ക്ലാപ്പന ബിനു,രമേശ് ബാബു, ജലജാ ശിവ ശങ്കരൻ, ശകുന്തളഅമ്മവീട്, തുടങ്ങിയവർ സംസാരിച്ചു.