കരുനാഗപ്പള്ളി: ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാന്ത്വന പരിചരണ പരിപാടിയുടെ ഭാഗമായി സെക്കൻഡറി പാലിയേറ്റീവ് പരിചരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ആലപ്പാട് ഗ്രാമ പഞ്ചായത്തിൽ നടന്നു. ആലപ്പാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന പരിപാടി ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് അദ്ധ്യക്ഷനായി. ഓച്ചിറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ പ്രദീപ് വാര്യത്ത് വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുൽഫിയ ഷെറിൻ മുഖ്യ പ്രഭാഷണം നടത്തി.ആലപ്പാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഷൈമ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.മായ, ആലപ്പാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ.നിവ്യ എസ്.അജയ്, അഴീക്കൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ജാസ്മിൻ റിഷാദ്, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.ആർ.മണിലാൽ, പബ്ലിക് ഹെൽത്ത് നഴ്സ് ഇന്ദുലേഖ, സെക്കൻഡറി പാലിയേറ്റീവ് നഴ്സ് ഐ.വി.സൗമ്യ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷെർളി ശ്രീകുമാർ സ്വാഗതവും ആലപ്പാട് കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ എ.കെ.ഗിരീഷ് നന്ദിയും പറഞ്ഞു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വാഹനത്തിന് ഫ്ലാഗ് ഒഫ് ചെയ്തു.