പുനലൂർ : കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ പുനലൂർ നിയോജക മണ്ഡലം കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്‌മരണവും പുഷ്‌പാർച്ചനയും നടത്തി. പ്രസിഡന്റ് ആർ.വിജയൻപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് സി.എം.മജീദ് അനുസ്‌മരണ പ്രഭാഷണം നടത്തി .കോൺഗ്രസ് ഈസ്‌റ്റ് മണ്ഡലം പ്രസിഡന്റ് ഷെമി അസീസ്, സംസ്ഥാന കൗൺസിലർ മീരാ സാഹിബ് കാഞ്ഞുവയൽ , സെക്രട്ടറി ആർ.ശിവരാജൻ,വനിതാ ഫോറം പ്രസിഡന്റ് പി.എൻ.ഷൈ ലജ, സെക്രട്ടറി എം.സാലിയമ്മ, ഇ.ബി.രാധാകൃഷ്‌ണൻ,എസ്.ഹരികുമാർ,സക്കീർ ഹുസൈൻ,കെ.ശശിധരൻ, ഒ.ഡാനിയേൽ,ഷാജി വർഗീസ് എന്നിവർ സംസാരിച്ചു.