കൊട്ടാരക്കര: എം.കോം ബിരുദധാരിയായ ഇരുപുത്തിമൂന്നുകാരി ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് ഉദാരമതികളുടെ സഹായം തേടുന്നു. കൊട്ടാരക്കര നീലേശ്വരം അമ്മൂമ്മമുക്ക് പുളിവിള വീട്ടിൽ ശാലിനി കൃഷ്ണയാണ് ചികിത്സാഭ്യർത്ഥന നടത്തുന്നത്. അടുത്ത മാസം 5ന് കൊച്ചി അമൃത ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണ്. ഇതിന് 20 ലക്ഷത്തോളം രൂപ വേണം. മാതാവ് ജയ വൃക്കനൽകാൻ തയ്യാറാണ്. എന്നാൽ ശസ്ത്രക്രിയ ചെലവിനുള്ള പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. സുമനസുകൾ സഹായിച്ചാൽ പഠനത്തിൽ മികവ് പുലർത്തുന്ന ശാലിനിക്ക് ജീവിതത്തിലേക്ക് മടങ്ങിയെത്താം. കൂലിപ്പണിക്കാരനായ പിതാവ് കെ.എസ്.സത്യശീലന് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. സഹായധനത്തിന് കൊട്ടാരക്കര റെയിൽവേ സ്റ്റേഷന് സമീപത്തെ എസ്.ബി.ഐ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. നമ്പർ: 35909362029. ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ഐ.എൻ 0005047. ഫോൺ (ഗൂഗിൾ പേ): 9544234102.