കൊല്ലം: കൊല്ലത്ത് അനുവദിച്ച വിജിലൻസ് കോടതി ഇല്ലാത്ത കെട്ടിടം ചൂണ്ടിക്കാട്ടി കൊട്ടാരക്കരയിൽ തുടങ്ങാൻ ഉത്തരവിറക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കൊല്ലം ബാറിലെ അഭിഭാഷകരുടെ പ്രതിഷേധം തുടരുന്നു. ഇന്നലെ പ്രതിഷേധ ബാഡ്ജ് ധരിച്ചാണ് അഭിഭാഷകർ കോടതികളിൽ ഹാജരായത്. കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം കളക്ടറെ അഭിഭാഷകർ ഉപരോധിച്ചിരുന്നു. തെറ്റായ ഉത്തരവ് പിൻവലിക്കുന്നത് വരെ സമരപരിപാടികൾ തുടരുമെന്ന് കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഓച്ചിറ എൻ. അനിൽ കുമാർ, സെക്രട്ടറി അഡ്വ. എ.കെ.മനോജ് എന്നിവർ അറിയിച്ചു.