കൊല്ലം: കാർഗിൽ യുദ്ധ വിജയത്തിന്റെ സിൽവർ ജൂബിലി വർഷത്തിൽ ജില്ലയിലെ ആറ് താലൂക്കുകളിലെ പ്രധാന യുദ്ധ സ്‌മാരകങ്ങളിൽ പ്രണാമം അർപ്പിക്കാൻ 26ന് കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാർഗിൽ സ്‌മൃതിയാത്ര സംഘടിപ്പിക്കും.
കരുനാഗപ്പള്ളി താലൂക്കിലെ ക്ലാപ്പന, വള്ളിക്കാവിന് സമീപമുള്ള ശൗര്യചക രാധാകൃഷ്ണന്റെ സ്‌മൃതി മണ്ഡപത്തിൽ രാവിലെ 8ന് പുഷ്‌പചക്രം സമർപ്പിച്ച് ആരംഭിക്കുന്ന സ്‌മൃതിയാത്ര, കുന്നത്തൂർ, കൊല്ലം, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം താലൂക്കുകളിലൂടെ സഞ്ചരിച്ച് ആവണീശ്വരത്ത് വീർചക്ര ജേതാവ് സജീവ്.ജി.പിള്ളയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ സമാപിക്കും.
സ്മൃതി യാത്രാവഴി
രാവിലെ 8ന് ക്ലാപ്പന, വള്ളിക്കാവ് ശൗര്യ ചക്ര ജേതാവ് രാധാകൃഷ്ണന്റെ സ്മൃതി മണ്ഡപം.
9.15 ന് മൈനാഗപ്പള്ളി ആസ്ഥാന മന്ദിര യുദ്ധ സ്മാരകംയ
10.30ന് മൺറോത്തുരുത്ത് സിയാച്ചിൻ ഹീറോ സുധീഷിന്റെ സ്മൃതി മണ്ഡപം.
ഉച്ചയ്ക്ക് 12ന് പൂവറ്റൂർ യൂണിറ്റ് യുദ്ധ സ്മാരകം.
2.30ന് പുനലൂർ യൂണിറ്റ് യുദ്ധ സ്മാരകം.
വൈകിട്ട് 3.30ന് ആവണീശ്വരം സജീവ്.ജി.പിള്ള വീർചക്രയുടെ സ്മൃതി മണ്ഡപം.