clp
ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ തസ്തികയിലേക്ക് മെരിറ്റ് കാറ്റിൽ പറത്തി നിയമനം നടത്തുന്നുവെന്നാരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ഐ.എൻ.ടി.യു. സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

ക്ലാപ്പന: ക്ലാപ്പന ഗ്രാമപഞ്ചായത്തിൽ അങ്കണവാടി വർക്കർ തസ്തികയിലേക്ക് മെരിറ്റ് കാറ്റിൽ പറത്തി നിയമനം നടത്തുന്നുവെന്നും ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ ,ഹെൽപ്പർ നിയമന ലിസ്റ്റ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. നിലവിലെ ഗ്രാമ പഞ്ചാത്തംഗത്തെയും മറ്റൊരു ഗ്രാമപഞ്ചായത്തംഗത്തിന്റെ ഭാര്യയും ഉൾപ്പെടെ പാർട്ടിക്കാർക്ക് നിയമനം നൽകി അങ്കണവാടി ജോലികളിൽ സാധാരണക്കാരായ വനിതകൾക്കുള്ള അവസരം നിഷേധിച്ചെന്ന് സമരക്കാർ ആരോപിച്ചു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബി.എസ്.വിനോദ്, ജി.ബിജു, എം.പി.സുരേഷ് ബാബു, ടി.എസ്.രാധാകൃഷ്ണൻ, ജീവൻ, എം.എസ്.രാജു, ഷിഹബ്, ബിബിൻ രാജ്, സുബിൻഷാ,റഫീഖ്, നകുലൻ, റഷീദ, മെഹർഷാദ്, ശ്രീകല, പ്രീത, ബിനു, ഷാജഹാൻ, രഘു പാറക്കാട്ടുശേരിൽ, സിയാദ്, കൊല്ലടിയിൽ രാധാകൃഷ്ണൻ, അഷറഫ്, ജോർജ് ക്രൂസ്, സഫിൽ തുടങ്ങിയവർ സംസാരിച്ചു.