എഴുകോൺ : നെടുമൺകാവ് റോട്ടറി ക്ലബ്ബിന്റെ 2024-25 ലെ ഭാരവാഹികളായി അനിൽ കടയ്ക്കോട് (പ്രസിഡന്റ്), തങ്കച്ചൻ തോമസ് (സെക്രട്ടറി), എം.എസ്.പ്രദീഷ് (ട്രഷറർ) എന്നിവർ ചുതലയേറ്റു.
കുടവട്ടൂർ റോക്ക് എൻ ഫാമിൽ നടന്ന ഇൻസ്റ്റലേഷൻ ചടങ്ങ് വി.കെ.സുരേഷ് കുമാർ കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.രാജൻ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്. സിനികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ.ജി.എ.ജോർജ്ജ്, മുൻ അസി.ഗവർണർ അഡ്വ.സുരേന്ദ്രൻ കടയ്ക്കോട്, അസി. ഗവർണർ എ.അനിൽകുമാർ, ഡോ.ജി.സഹദേവൻ, വിനോദ് ഗംഗാധരൻ, കെ.കൃഷ്ണദാസ്, എം.ഗണേഷ്, പി.ബി.ബിജുകുമാർ, പി.എസ്.ജൂബിൻഷാ, കെ.ആർ.പ്രസാദ് എന്നിവർ സംസാരിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു, എം.ബി.ബി.എസ്, എം.എ തുടങ്ങിയ പരീക്ഷകളിൽ വിജയിച്ചവരെ മെമെന്റോകൾ നൽകി ആദരിച്ചു. കിടപ്പുരോഗികൾക്ക് സാമ്പത്തിക സഹായങ്ങൾ നൽകി.