കൊല്ലം: കേന്ദ്ര ബഡ്ജറ്റ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമന് അസോസിയേഷൻ സമർപ്പിച്ച നിവേദനത്തിൽ എക്സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവിലെ 15 ശതമാനത്തിൽ നിന്നും 6 ശതമാനമായി കുറച്ചത് സ്വാഗതാർഹമാണാ്. ഇത് ഒരു പരിധിവരെ കള്ളക്കടത്ത് തടയാൻ സഹായിക്കും. ഇപ്പോൾ 900 മുതൽ 1000 ടൺ വരെ സ്വർണാഭരണങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിന്റെ മൂന്നിരട്ടിയോളം കള്ളക്കടത്തിലൂടെ എത്തുന്നു. പുതിയ തീരുമാനം മൂലം സർക്കാരിന് കൂടുതൽ നികുതി ലഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര, സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ ജെ.തോപ്പിൽ, സംസ്ഥാന ട്രഷറർ എസ്. രാധാകൃഷ്ണൻ, ജില്ല പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ. ജനറൽ സെക്രട്ടറി ടി. മിഥിലാജ് ഹാരിസ്, ട്രഷറർ അഡ്വ. കെ.എ. ദിൽഷാദ് എന്നിവർ അഭിപ്രായപ്പെട്ടു.