കൊല്ലം: ഇടതുപക്ഷ ജനാധിപത്യമുന്നണി ജില്ലാ കൺവീനറായി സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എയെ തിരഞ്ഞെടുത്തു. എം.എൻ സ്മാരകത്തിൽ ചേർന്ന എൽ.ഡി.എഫ് യോഗത്തിലൽ സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ അദ്ധ്യക്ഷനായ യോഗത്തിൽ എൽ.ഡി.എഫ് നേതാക്കളായ കെ.ആർ.ചന്ദ്രമോഹനൻ, പി.രാജേന്ദ്രൻ, വരദരാജൻ, അഡ്വ. ജി.ലാലു, അഡ്വ. പി.ഗോപകുമാർ,
എ.ഇക്ബാൽകുട്ടി, സൈനുദ്ദീൻ ആദിനാട്, നുജുമുദ്ദീൻ അഹമ്മദ്, മേടയിൽ ബാബു, സാബു ചക്കുവള്ളി, കടവൂർ സി.എൻ.ചന്ദ്രൻ, അശോകൻ കൊല്ലം, സുനിൽ വാമദേവൻ, അഡ്വ. എച്ച്.രാജു, പെരിനാട് വിജയൻ എന്നിവർ സംസാരിച്ചു.