കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ 3907-ാം നമ്പർ ആൽത്തറ മൂട് ശാഖയിൽ എസ്.എസ്.എൽ. സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി പ്രതിഭാ സംഗമം നടത്തി. പ്ലസ് ടു വിന് 1200ൽ 1200 മാർക്ക് വാങ്ങിയ ആർച്ചയ്ക്ക് ശാഖയുടെ ഉപഹാരം യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ് നൽകി. ശാഖ പ്രസിഡന്റ് കെ.എൻ. അനിൽകുമാർ അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിൽ അംഗങ്ങളായ പാങ്ങലുകാട് ശശിധരൻ, എസ്. വിജയൻ, ശാഖ സെക്രട്ടറി കെ.ബാലൻ, മുരളീധരൻ, അജി, എം.കെ.കൃഷ്ണൻ,ബിജു, ചന്ദ്രദാസ്, മോഹനൻ,ഭാസുരാംഗി എന്നിവർ സംസാരിച്ചു.