cccc
ചിതറ എസ്.എൻ എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ എൻ.എസ്.എസ് തനതിടം പദ്ധതിയുടെ ഭാഗമായി സ്കൂൾ മുറ്റത്തെ അത്തിമരചോട്ടിൽ ഒരുക്കിയ തണലിടം കിളിക്കൂട് സ്ഥാപിച്ച് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ: ചിതറ എസ്.എൻ എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ എൻ.എസ്.എസ് തനതിടം പദ്ധതിയുടെ ഭാഗമായി സ്കൂൾ മുറ്റത്തെ അത്തിമരചോട്ടിൽ ഒരുക്കിയ തണലിടം കിളിക്കൂട് സ്ഥാപിച്ച് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സംവാദ സദസ്സ്, സ്കൂൾ മ്യൂസിക് ഗ്രൂപ്പിന്റെ സംഗീത പരിപാടി, ഗ്രൂപ്പ് ചെസ് എന്നീ പരിപാടികൾ വരും ദിവസങ്ങളിൽ തണലിടത്തിൽ വെച്ച് നടക്കും. ജില്ലാ പഞ്ചായത്ത് അംഗം നജീബത്ത്, ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ, എസ്.എൻ.ഡി.പി യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, സ്കൂൾ പ്രിൻസിപ്പൽ കെ.ടി .സാബു, പി.ടി.എ പ്രസിഡന്റ് ഗഫാർ റാവുത്തർ, എച്ച്.എം പി.ദീപ, എൻ.എസ്.എസ് ദക്ഷിണമേഖല കോർഡിനറ്റർ പി.ബി.ബിനു , വാർഡ് മെമ്പർ വളവുപച്ച സന്തോഷ്, സ്റ്റാഫ് സെക്രട്ടറി ക്യാപ്റ്റൻ പ്രസീദ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രിജി ഗോപിനാഥ്, ബി.വി.ബിജു , എൻ.എസ്.എസ് വോളണ്ടിയർ ക്യാപ്റ്റൻമാരായ വൈഷ്ണവ്, അർഷിന ഇർഷാദ് എന്നിവർ സംസാരിച്ചു.